
സാക്രമെന്റോ: 548 പേരുടെ വധശിക്ഷ ഇളവ് ചെയ്യാൻ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഉത്തരവിട്ടു. പകരം അവർക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കും.
അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വധശിക്ഷാ ഇളവാണിത്. വധശിക്ഷ ധാർമ്മികമായി തെറ്റാണെന്ന് കരുതുന്നതിനാലാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഗവർണർ ന്യൂസം വ്യക്തമാക്കി.
ശിക്ഷയിൽ ഗവർണർ ഇളവ് നൽകിയെങ്കിലും ചില കേസുകളിൽ സംസ്ഥാനത്തെ പരമോന്നത കോടതിയുടെ പുനഃപരിശോധന ആവശ്യമായി വന്നേക്കാം. കൂടാതെ, ഇത് നിയമപരമായ വെല്ലുവിളികൾക്കും വഴിയൊരുക്കിയേക്കാം.
കഴിഞ്ഞ 20 വർഷമായി കാലിഫോർണിയയിൽ ആരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല.
'സർക്കാർ നടത്തുന്ന കൊലപാതകം കാലിഫോർണിയയുടെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. ഇത് നമ്മുടെ നിയമവ്യവസ്ഥയുടെ അടിത്തറയെ ദുർബലപ്പെടുത്തുകയും നമ്മളോരോരുത്തരുടെയും അന്തസ്സിനെ കുറയ്ക്കുകയും ചെയ്യുന്നു,' കാലിഫോർണിയ നിവാസികൾക്ക് എഴുതിയ തുറന്ന കത്തിൽ ന്യൂസം കുറിച്ചു. 'നീതി, മാനുഷിക മാന്യത തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന്, അപൂർണ്ണമായ നമ്മുടെ നിയമവ്യവസ്ഥയിലൂടെ ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ കഴിയില്ലെന്ന് എനിക്കറിയാം'"
വധശിക്ഷ നടപ്പിലാക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള താൽക്കാലിക നിരോധനം (moratorium) തുടരുമെന്ന് ന്യൂസമിന് ശേഷം ചുമതലയേൽക്കുന്ന സേവ്യർ ബെസെറയും വ്യക്തമാക്കിയിരുന്നു.
കാലിഫോർണിയയിൽ ആണ് ഏറ്റവും അധികം പേര് വധ ശിക്ഷ കാത്തിരിക്കുനന്ത്. ന്യൂസോമിന്റെ നടപടി രാജ്യതേ വധശിക്ഷകളിൽ ഏകദേശം നാലിലൊന്ന് ഇല്ലാതാക്കും.
തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ഒന്നായി ഈ തീരുമാനത്തെ ഗവർണർ വിശേഷിപ്പിച്ചു, 'ഈ പ്രഖ്യാപനം ഇരകളുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ ഉളവാക്കുമെന്ന് എനിക്കറിയാം.'
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള ന്യൂസം ഇതോടെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ലിബറൽ വോട്ടർമാർക്ക് കൂടുതൽ അഭിമതനാകാം. പക്ഷേ പൊതുതെരഞ്ഞെടുപ്പിൽ ശക്തമായ ആക്രമണങ്ങൾക്ക് ഇടയാക്കും.