Image

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും : രമേശ് ചെന്നിത്തല

Published on 05 November, 2026
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും : രമേശ് ചെന്നിത്തല


തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി  അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍  കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്  ചെന്നിത്തല വ്യക്തമാക്കി. അഭിറാമിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചതിന് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 


പൊലീസ് ആദ്യം മുതലെ നല്ല നിലയില്‍ അന്വേഷണം മുന്നോട്ടു പോവുകയാണ്. കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.  കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങിച്ചു  കൊടുക്കും.

പതിനേഴു വയസു മാത്രം  പ്രായമുള്ള ഒരു കുട്ടിയെ ഇത്രക്രൂരമായി കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.   അഭിറാമിന്റെ കുടുംബാംഗങ്ങള്‍‌ നിര്‍ദേശിക്കുന്ന വക്കീലിനെ തന്നെ പ്രോസിക്യുട്ടറായി  നല്‍കാന്‍ സര്‍ക്കാര്‍   ഒരുക്കമാണെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ സര്‍ക്കാര്‍ ഇരയ്കൊപ്പമാണെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി. കോടതിയുടെ  പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. അതിനെക്കുറിച്ച് നിയമവിദഗ്ധരുമായി  ആലോചിച്ച് വേണ്ടത് തിരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക