
ഇന്ത്യാന: തന്റെ ജീവിതത്തിലെ 32 വര്‍ഷത്തോളം ഒരു ഗാരേജില്‍ ഏകാന്തതയില്‍ കഴിഞ്ഞ 'ടോബി' എന്ന ചിംപാന്‍സിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.ഇന്ത്യാനയിലുള്ള ഒരു വീട്ടില്‍ ഉടമസ്ഥന്റെ ഗാരേജിലായിരുന്നു ടോബിയെ അടച്ചുപൂട്ടിയിരുന്നത്.
ഉടമസ്ഥന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന്, ടോബിയെ ദയാവധം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. ഇത് മനസ്സിലാക്കിയ 'അനിമല്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ട്' (ALDF) എന്ന സംഘടനയും ഫെഡറല്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് അടിയന്തരമായി ഇടപെടുകയും ടോബിയുടെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫ്‌ലോറിഡയിലുള്ള 'സെന്റര്‍ ഫോര്‍ ഗ്രേറ്റ് ഏപ്‌സ്' (Center for Great Apes) എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് ടോബിയെ മാറ്റി.