
മിനസോട്ടയിലെ 5-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന് ഉജ്ജ്വല വിജയം. 76.5 ശതമാനം വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ നാഗലിനെയും (16.2%), സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡെവെല്ലെ ജാക്‌സനെയും (7%) വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. 2018-ന് ശേഷമുള്ള ഇല്‍ഹാന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണിത്.
ഒക്ടോബര്‍ 12-ന് ഇല്‍ഹാന്‍ ഒമറിന്റെ വാഷിംഗ്ടണ്‍ ഡി.സിയിലെ വസതിയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് (HSI) റെയ്ഡ് നടത്തിയിരുന്നു. കുടിയേറ്റ രേഖകളിലെ ക്രമക്കേട് ആരോപിച്ചായിരുന്നു ഫെഡറല്‍ അന്വേഷണം. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ഇല്‍ഹാന്‍ ഒമര്‍ പ്രതികരിച്ചിരുന്നു.

വിജയത്തിന് ശേഷം ജനങ്ങള്‍ക്ക് നന്ദി അറിയിച്ച ഇല്‍ഹാന്‍ ഒമര്‍, തങ്ങളെ നിശ്ശബ്ദരാക്കാന്‍ ട്രംപിന് സാധിക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ലഭിച്ച തിരഞ്ഞെടുപ്പില്‍, എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മാര്‍ജിനോടെ പ്രതിനിധി സഭയിലേക്ക് ഇല്‍ഹാന്‍ ഒമര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.