Image

ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ സംസ്ഥാന മത്സരങ്ങളിലും വിജയം നേടി (പിപിഎം)

Published on 05 November, 2026
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ സംസ്ഥാന മത്സരങ്ങളിലും വിജയം നേടി (പിപിഎം)

ചൊവാഴ്ച്ച നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ വിജയം കാണുന്നു. ടെക്സസിൽ പൂജ സേഥി, ജോർജിയയിൽ ജ്യോത് സിംഗ്, ഇല്ലിനോയിൽ നബീല സയിദ് എന്നിവർ അതിൽ ഉൾപ്പെടുന്നു.  

ടെക്സസ് ഹൗസ് ഡിസ്‌ട്രിക്‌ട് 47ൽ ഡെമോക്രാറ്റ് പൂജ സേഥി 63.4% നേടി റിപ്പബ്ലിക്കൻ ജെനിഫർ മുഷ്താളരെ പിന്തള്ളി മുന്നേറുകയാണ്. റിപ്പബ്ലിക്കന് കിട്ടിയത് 36.6%. സേഥി വിജയം ആഘോഷിക്കുന്നു.

ജോർജിയയിൽ ഡെമോക്രാറ്റ് ജ്യോത് സിംഗ് ഡിസ്‌ട്രിക്‌ട് 97ൽ വിജയം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിനു 68% വോട്ടും എതിരാളി റിപ്പബ്ലിക്കൻ യാസിൻ മൊഗാസിക്കു 32% വോട്ടുമാണ് ഉള്ളത്.

ഇല്ലിനോയിൽ നബീല സായിദ് മത്സരിച്ചതും ഡെമോക്രാറ്റിക് സ്ഥാനാർഥിയായി തന്നെ. സ്റ്റേറ്റ് സെനറ്റ് ഡിസ്‌ട്രിക്‌ട് 26ൽ 57% വോട്ട് നേടി അവർ റിപ്പബ്ലിക്കൻ സെനറ്റ് അംഗം ഡാർബി ഹിൽസിന്റെ മുന്നിലാണ്.

ഇല്ലിനോയ് സ്റേറ് സെനറ്റിലേക്കു റാം വില്ലിവാലം വീണ്ടും ജയിച്ചു. അരവിന്ദ് വെങ്കട്ട് പെൻസിൽവേനിയ ഹൗസിലേക്കു ഒരിക്കൽ കൂടി ജയിച്ചു കയറി.  

കാലിഫോർണിയ ഡിസ്‌ട്രിക്‌റ്റ് 76ൽ ഡെമോക്രാറ്റ് ദർശന പട്ടേൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റിപ്പബ്ലിക്കൻ ക്യാരി എസ്. എസ്പിനോസയെ തോൽപ്പിച്ച് സീറ്റ് നിലനിർത്തി.

നോർത്ത് കരളിന ഡിസ്‌ട്രിക്‌ട് നാലിൽ റിപ്പബ്ലിക്കൻ മഹേഷ് ഗാനോർക്കർ ഡെമോക്രാറ്റ് വലേറി ഫൗഷിയോടു തോറ്റു. ഫൗഷിക്കു 79.1% വോട്ട് കിട്ടിയപ്പോൾ ഗാനോർകർക്കു കിട്ടിയത് 18.9%.

ഒഹായോ 13ൽ ഇന്ത്യൻ അമേരിക്കൻ സന്ദീപ് ദീക്ഷിത് സ്വതന്ത്രനായി മത്സരിച്ചു തോറ്റു. ഡെമോക്രാറ്റ് എമിലിയ സൈക്സ് 73.44% വോട്ട് നേടിയപ്പോൾ ദിക്ഷിതിനു കിട്ടിയത് വെറും 1.16%. റിപ്പബ്ലിക്കൻ കാരി കോൾമാൻ 25.40% നേടി.

Indian Americans win state legislative races
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക