
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കെ എ തുളസി, ബിന്ദു കൃഷ്ണ എന്നീ വനിതാ മന്ത്രിമാരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ഡോ. എസ് എസ് ലാല്‍, സി എച്ച് അബ്ദുള്‍ റഹീം എന്നിവരെയും ആസൂത്രണ ബോര്‍ഡ് അംഗങ്ങളാക്കിയിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡില്‍ വനിതകളെയും അംഗങ്ങളാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദുകൃഷ്ണ മുഖ്യമന്ത്രി വിഡി സതീശന് കത്തു നല്‍കിയിരുന്നു. പുതുയുഗ കേരള നിര്‍മ്മിതിയിലും ആസൂത്രണത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.
ആസൂത്രണ ബോര്‍ഡിലുള്ളത് മുഴുവന്‍ പുരുഷന്മാരാണ്. ആസൂത്രണത്തിലും നയരൂപീകരണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡില്‍ ഒരു വനിത പോലും ഇല്ല. അതും സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും മുന്‍ഗണന നല്‍കുന്ന സംസ്ഥാനത്ത്. അതിനാല്‍ വനിതകളെ ഉടന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.