
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു ആവേശം പകർന്നു പല സ്ഥാനാർഥികളും ചൊവാഴ്ച്ച രാത്രി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചു. ഒഹായോവിൽ ഗവർണർ സ്ഥാനാർഥി വിവേക് രാമസ്വാമി, ന്യൂ യോർക്കിൽ അറ്റോണി ജനറലാവാൻ മത്സരിച്ച റിപ്പബ്ലിക്കൻ സരിത കോമട്ടിറെഡ്ഢി എന്നിവർ തോറ്റപ്പോൾ ഫ്ലോറിഡയിൽ പിയ ദണ്ഡിയ കോൺഗ്രസിലേക്കു ആദ്യ മത്സരത്തിൽ ജയിച്ചു.
വാഷിംഗ്ടണിൽ നിന്നു പ്രമീള ജയപാലും വിർജിനിയയിൽ നിന്നു സുഹാസ് സുബ്രമണ്യവും യുഎസ് ഹൗസിലേക്ക് വീണ്ടും ജയിച്ചു.
അരിസോണയിൽ ഡെമോക്രാറ്റ് ഡോക്ടർ അമിഷ് ഷാ ഹൗസിലേക്കുള്ള മത്സരത്തിൽ മുന്നിട്ടു നിൽക്കയാണ്. കാലിഫോർണിയയിൽ കോൺഗ്രസിലേക്കു വീണ്ടും മത്സരിക്കുന്ന റോ ഖന്ന, മെരിലാൻഡ് ലെഫ് ഗവർണർ അരുണ മില്ലർ എന്നിവരും മുന്നിൽ തന്നെ.
റോ ഖന്നയോടും ജയപാലിനോടും തോറ്റത് റിപ്പബ്ലിക്കൻ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ എന്ന പ്രത്യേകതയുണ്ട്. ഖന്നയ്ക്കെതിരെ ജയിക്കാൻ റിപ്പബ്ലിക്കൻ റിതേഷ് ടണ്ഠനു കഴിഞ്ഞില്ല.
Indian Americans record key victories