Image

കോട്ടയം കൊല്ലം പുതീയ മെമ്മു ആരംഭിക്കണം : ഫ്രാൻസിസ് ജോർജ് എം.പി

Published on 04 November, 2026
കോട്ടയം കൊല്ലം പുതീയ മെമ്മു ആരംഭിക്കണം : ഫ്രാൻസിസ് ജോർജ് എം.പി


കോട്ടയം: കോട്ടയം എറണാകുളം പാതയിലെ അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി നിലവിലുണ്ടായിരുന്ന കൊല്ലം കോട്ടയം മെമ്മു ട്രയിൻ എറണാകുളത്തേക്ക് നീട്ടിയതിനെ തുടർന്ന് കോട്ടയം കൊല്ലം പാതയിൽ ഉണ്ടായിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വൈകുന്നേരം 5.30 നും 6 നും ഇടക്ക് കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് പുതിയ മെമ്മു ട്രയിൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് എം.പി.ഇക്കാര്യം ഉന്നയിച്ചത്.
എറണാകുളത്തേക്ക് നീട്ടിയ മെമ്മുവിന് മുളന്തുരുത്തി, കടുത്തുരുത്തി, കുമാരനല്ലൂർ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ ടെയിൻ അനുവദിക്കണമെന്നും റയിൽവേ സ്റ്റേഷനിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കണമെന്നുംഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.


കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി അനുവദിച്ച ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും നിർമ്മാണം എത്രയും വേഗം ആരംഭിക്കുക,എല്ലാ പ്ലാറ്റ് ഫോമുകളിലും പൂർണ്ണമായും റൂഫുകൾ നിർമ്മിക്കുക എന്നി ആവശ്യങ്ങളും അടങ്ങിയ നിവേദനമാണ് റെയിൽവേ മന്ത്രിക്ക് എം.പി നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക