
കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലയാളി വനിതാ നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11 പേര്‍ക്ക് പരിക്കേറ്റു. അബ്ബാസിയയില്‍ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഫര്‍വാനിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നൈസില്‍ സുനില്‍ എന്ന നഴ്സിന് ഒരു കൈ നഷ്ടപ്പെട്ടു . മറ്റ് പത്ത് പേരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഗ്ലാസിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്.