
ടെക്‌സസ് :ടെക്‌സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍. ജനവിധിയാണെന്നും സ്ഥാനമൊഴിയുന്ന വേളയില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു. 2002 മുതല്‍ ടെക്‌സസിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന നേതാവാണ് ജോണ്‍ കോര്‍ണിന്‍.
തലാരിക്കോയുടെ ഈ ചരിത്രവിജയത്തോടെ 1988-ന് ശേഷം ആദ്യമായി ടെക്‌സസിലെ ഒരു യു.എസ്. സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കി. കൂടാതെ, 1994-ന് ശേഷം സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റ് കൂടിയാണ് തലാരിക്കോ. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കോര്‍ണിനെതിരെ ട്രംപ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണെ പിന്തുണച്ചതാണ് പാര്‍ട്ടിയുടെ ഈ അപ്രതീക്ഷിത തോല്‍വിക്ക് വഴിവെച്ചത്.