Image

ടെക്‌സസില്‍ ചരിത്രവിജയവുമായി ഡെമോക്രാറ്റുകള്‍; ജെയിംസ് തലാരിക് സെനറ്റിലേക്ക്

പി പി ചെറിയാന്‍ Published on 04 November, 2026
ടെക്‌സസില്‍ ചരിത്രവിജയവുമായി ഡെമോക്രാറ്റുകള്‍; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം ടെക്‌സസ് സെനറ്റ് സീറ്റില്‍ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാര്‍ട്ടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കെന്‍ പാക്സ്റ്റണെ പരാജയപ്പെടുത്തി 37-കാരനായ ഡെമോക്രാറ്റ് നേതാവ് ജെയിംസ് തലാരിക് വിജയിച്ചതായി ഡിസിഷന്‍ ഡെസ്‌ക് എച്ച്.ക്യു പ്രവചിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് യു.എസ് സെനറ്റില്‍ ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ ഈ വിജയം നിര്‍ണായകമാകും.

മുന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന് പകരം ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ച കെന്‍ പാക്സ്റ്റണിന്റെ തോല്‍വി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത ആഘാതമായി. അഴിമതി ആരോപണങ്ങളും വ്യക്തിഗത വിവാദങ്ങളും പാക്സ്റ്റണ് തിരിച്ചടിയായി.

ടെക്‌സസ് മുന്‍ അധ്യാപകനും സെമിനാരി വിദ്യാര്‍ത്ഥിയുമായ തലാരിക് ഐക്യ സന്ദേശമുയര്‍ത്തിയാണ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ തുക സമാഹരിക്കാനും ചില റിപ്പബ്ലിക്കന്‍ പ്രമുഖരുടെ പിന്തുണ നേടാനും തലാറിക്കിന് സാധിച്ചു.

ടെക്‌സസിലെ റിപ്പബ്ലിക്കന്‍ മേധാവിത്വം അവസാനിപ്പിച്ച ഈ വിജയം യു.എസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക