Image

എട്ട് വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ യാത്ര; അപകടമുണ്ടാക്കിയ വാഹനം നാട്ടുകാര്‍ പിടികൂടി

Published on 04 November, 2026
 എട്ട് വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ യാത്ര; അപകടമുണ്ടാക്കിയ വാഹനം നാട്ടുകാര്‍ പിടികൂടി

 

തെങ്ങണ: നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി. കോട്ടയം പായിപ്പാട് മുതല്‍ കണ്ണോട്ട വരെ എട്ട് കിലോമീറ്ററാണ് ഇന്നോവ കാര്‍ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്. തിരുവല്ല സ്വദേശി ഗോകുല്‍ ബിനു ആണ് വാഹനം ഓടിച്ചത്.

അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ മറ്റ് വാഹനങ്ങളില്‍ പിന്തുടര്‍ന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറിന്റെ മുന്നിലെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡിസ്‌ക് റോഡില്‍ ഉരഞ്ഞാണ് ഓടിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക