Image

ഒരു ഇന്ത്യൻ അമേരിക്കൻ കൂടി കോൺഗ്രസിലേക്ക്: പിയ ദണ്ഡിയക്കു ഫ്ലോറിഡയിൽ അട്ടിമറി വിജയം (പിപിഎം)

Published on 04 November, 2026
ഒരു ഇന്ത്യൻ അമേരിക്കൻ കൂടി കോൺഗ്രസിലേക്ക്: പിയ ദണ്ഡിയക്കു ഫ്ലോറിഡയിൽ അട്ടിമറി വിജയം (പിപിഎം)

ഫ്ലോറിഡയിൽ ഡിസ്‌ട്രിക്‌ട് 22ലെ കഠിന മത്സരത്തിൽ ജയിച്ചു ഇന്ത്യൻ അമേരിക്കൻ പിയ ദണ്ഡിയ യുഎസ് കോൺഗ്രസ് അംഗമായി. റിപ്പബ്ലിക്കൻ കേസി അസ്കറെ ദണ്ഡിയ തോൽപിച്ചു എന്നു എൻ ബി സി ന്യൂസ് ഉറപ്പിച്ചത് 97.6% എണ്ണിക്കഴിഞ്ഞപ്പോൾ അവർ 51.9% നേടിയപ്പോഴാണ്. അസ്‌കർ അപ്പോൾ നേടിയിരുന്നത് 48.1%.

സമോസ കോക്കസ് എന്നറിയപ്പെടുന്ന ആറ് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളിൽ രണ്ടു പേർ ഒഴിഞ്ഞപ്പോൾ ദണ്ഡിയ അഞ്ചാമത്തെ അംഗമായി എത്തുകയാണ്. സൗത്ത് ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ വിജയം ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം പുനർനിർണയം ചെയ്ത ഡിസ്ട്രിക്ടിലാണ് ഡെമോക്രാറ്റ് വിജയം കൊയ്തത്.

ഹൗസിലെ ഭൂരിപക്ഷം നിർണയിക്കുന്ന സുപ്രധാന സീറ്റായി ഇത് മാറിയപ്പോൾ ജീവിതച്ചെലവ് പ്രധാന വിഷയമാക്കിയാണ് ദണ്ഡിയ പോരാടിയത്.

മറ്റൊരു സൗത്ത് ഏഷ്യൻ വനിതയെ കൂടി കോൺഗ്രസിലേക്കു സ്വാഗതം ചെയ്യാൻ ആവേശമുണ്ടെന്നു വാഷിംഗ്ടണിൽ നിന്നുള്ള റെപ്. പ്രമീള ജയപാൽ പറഞ്ഞു.

വിർജിനിയയിൽ റെപ്. സുഹാസ് സുബ്രമണ്യം, മെരിലാൻഡ് ലെഫ് ഗവർണർ അരുണ മില്ലർ എന്നിവർ മുന്നിട്ടു നിൽക്കയാണ്.

Indian-American Pia Dandiya wins Florida race

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക