
ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷ നേതാവായ അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് (എ ഓ സി) ന്യൂ യോർക്ക് ഡിസ്‌ട്രിക്‌ട് 14ൽ നിന്നു വീണ്ടും യുഎസ് കോൺഗ്രസിലേക്കു ജയിച്ചു കയറി. അവർ 78.8% നേടിയപ്പോൾ എതിരാളി റിപ്പബ്ലിക്കൻ ടായ്മന്റ് ഹൈസെനാജ് നേടിയത് 21% മാത്രം.
ബ്രോങ്ക്സ്, ക്വീൻസ് എന്നിവ ഉൾപ്പെട്ട ഡിസ്ട്രിക്ടിൽ എ ഓ സി നാലാം വിജയമാണ് കുറിച്ചത്.
ഇതോടെ പാർട്ടിയിൽ കൂടുതൽ ഉയർച്ച നേടിയ എ ഓ സി 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.
AOC registers easy win