
ടെക്സസിൽ നിന്ന് യുഎസ് സെനറ്റിലേക്കുള്ള അതിനിർണായകമായ മത്സരത്തിൽ ഡെമോക്രാറ്റ് ജെയിംസ് തലറിക്കോ കനത്ത ലീഡ് നേടിയതായി 'ന്യൂ യോർക്ക് ടൈംസ്.' 38% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തലറിക്കോ 58.3% വോട്ട് നേടിയിട്ടുണ്ട്: 2,290,950. പ്രസിഡന്റ് ട്രംപിന്റെ സ്വന്തം സ്ഥാനാർഥിയായ അറ്റോണി ജനറൽ കെൻ പാക്ക്സ്റ്റൻ 40.1% വോട്ടുമായി (1,576,541) ഏറെ പിന്നിലാണ്.
സൗത്ത് കരളിനയിൽ 65% എണ്ണിക്കഴിഞ്ഞപ്പോൾ ഡെമോക്രാറ്റ് ആനി ആൻഡ്രൂസ് 53.6% നേടി (701,061) മുന്നിൽ നിൽക്കുന്നു. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രെയമിന്റെ സഹോദരി ഡാർലിൻ ഗ്രെയം 583,465 (44.6%) മാത്രമേ നേടിയിട്ടുള്ളൂ.
മിഷിഗണിൽ അറബ് വംശജൻ അബ്ദുൾ എൽ സായിദിനു മുന്നേറ്റമുണ്ട്. 13% വോട്ട് എണ്ണിയപ്പോൾ അദ്ദേഹം 55.8% (347,674) നേടി. റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സിനു 42.6% (265,686) ആണ് ലഭിച്ചിട്ടുള്ളത്.
ഒഹായോവിൽ 53% എണ്ണിയപ്പോൾ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ മികച്ച ലീഡ് നേടി: 1,156,477 (52.8%). നിലവിലുള്ള സെനറ്റർ ജോൺ ഹസ്റ്റഡ് 43.2% മാത്രമേ നേടിയിട്ടുള്ളൂ: 946, 868 വോട്ട്.
കാൻസസിൽ വോട്ടെണ്ണൽ 41% കഴിഞ്ഞു. ഡെമോക്രാറ്റ് ആഡം ഹാമിൽട്ടൻ 62% (291,090) നേടി മുന്നേറുമ്പോൾ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ 35.5% മാത്രമാണ് നേടിയിട്ടുള്ളത്: 166,489.
Democrats ahead in key Senate races