Image

നോർത്ത് കരളിന സെനറ്റ് സീറ്റും ഡെമോക്രാറ്റുകൾക്ക് (പിപിഎം)

Published on 04 November, 2026
നോർത്ത് കരളിന സെനറ്റ് സീറ്റും ഡെമോക്രാറ്റുകൾക്ക് (പിപിഎം)

നോർത്ത് കരളിനയിൽ നിന്നു യുഎസ് സെനറ്റിലേക്കു മുൻ ഗവർണർ റോയ് കൂപ്പർ (ഡെമോക്രാറ്റ്) വിജയിച്ചതായി എൻ ബി സി പ്രവചിക്കുന്നു. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി മുൻ ചെയർ മൈക്കൽ വാറ്റ്ലിയെ ആണ് അദ്ദേഹം തോൽപിച്ചത്.

സെനറ്റിൽ ഭൂരിപക്ഷം നേടാനുള്ള പോരാട്ടത്തിൽ ഡെമോക്രാറ്റുകൾക്കു ഇതൊരു വലിയ നേട്ടമായി. 2008നു ശേഷം ഇതാദ്യമായാണ് പാർട്ടി നോർത്ത് കരളിനയിൽ സെനറ്റ് സീറ്റ് നേടുന്നത്.

പ്രസിഡന്റ് ട്രംപിനു നിത്യവും തലവേദനയായ റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് വിരമിച്ച ഒഴിവാണിത്.

വിലക്കയറ്റം മുഖ്യ വിഷയമാക്കി പ്രചാരണം നടത്തിയ കൂപ്പർ ഡെമോക്രാറ്റിക് നിരയിൽ മികച്ച സെനറ്ററാവും എന്നാണ് പ്രതീക്ഷ. വാറ്റ്ലിയെ രംഗത്തിറക്കിയത്  പ്രസിഡന്റ്  ട്രംപ് ആയിരുന്നു. അദ്ദേഹത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പലകുറി പ്രചാരണം നടത്തുകയും ചെയ്തു.

Democrats win NC Senate seat 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക