
തൃശൂര്‍; മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അനുവദിച്ചതിലും ഏറെ അധികം സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 15 കിലോ സ്‌ഫോടക വസ്തു സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരുന്നതെങ്കിലും ഇവിടെ കരാറുകാര്‍ സൂക്ഷിച്ചിരുന്നത് 7,000 കിലോ സ്‌ഫോടക വസ്തുവാണ്.
നിരോധിത സ്‌ഫോടക വസ്തുവായ പോട്ടാസ്യം ക്ലോറേഡ് വെടിമരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചതായും ഇതാണ് സ്‌ഫോടനത്തിന് കാരണമെന്നും കമ്മിഷന്‍ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണമാണ് തീപ്പിടുത്തത്തിനും സ്ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു