
കോഴിക്കോട്: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 86 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ലോകകപ്പ് ഫുട്‌ബോള്‍ നേരിട്ട് പോയി പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ എട്ട് ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും വിവിധ മലയാളം പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1986-ൽ അർജന്റീന കിരീടം നേടിയ മെക്സിക്കോ ലോകകപ്പും മറഡോണയുടെ പ്രകടനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്തവയിൽപ്പെടുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ് . ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. 'കോഴിക്കോടിന്റെ കായിക പൈതൃകം', 'മനസ്സുകൾ സാഗരങ്ങൾ' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.