Image

ഇസ്രയേലിനുള്ള സഹായം യുഎസ് നിർത്തുന്നു; നെതന്യാഹു തന്നെ നിർദേശിച്ചതു കൊണ്ടെന്നു ട്രംപ് (പിപിഎം)

Published on 03 November, 2026
ഇസ്രയേലിനുള്ള സഹായം യുഎസ് നിർത്തുന്നു; നെതന്യാഹു തന്നെ നിർദേശിച്ചതു കൊണ്ടെന്നു ട്രംപ് (പിപിഎം)

ഇസ്രയേലിനുള്ള യുഎസ് സഹായം നിർത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ധാരണയിൽ എത്തിയെന്നു പ്രസിഡന്റ് ട്രംപ് ചൊവാഴ്ച്ച പ്രഖ്യാപിച്ചു. "അവർക്കു അതാവശ്യമില്ല," ട്രംപ് ഫോക്സ്&ഫ്രണ്ട്സിൽ പറഞ്ഞു.

ഈ വർഷം അവസാനം തന്നെ ആ സഹായം നിർത്തുമെന്നും നെതന്യാഹു തന്നെയാണ് അതു നിർദേശിച്ചതെന്നും ട്രംപ് പറഞ്ഞു. "അദ്ദേഹമാണ് അതു നിർദേശിച്ചത്." 

ഇസ്രയേലിനു യുഎസ് വർഷം തോറും നൽകുന്ന $4 ബില്യൺ 'ഇടതുപക്ഷ കിറുക്കന്മാരായ' ഡെമോക്രാറ്റുകൾ വിമർശിക്കാൻ ആയുധമാക്കിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

മറ്റാരേക്കാളും കൂടുതൽ പണം ഇസ്രയേലിനു നൽകുന്നത് യുഎസ് ആണെന്നു ട്രംപ് പറഞ്ഞു. "അവർക്കിനി അതാവശ്യമില്ല. ഇസ്രയേൽ സമ്പന്ന രാജ്യമാണ്."

മിഷിഗണിലെ അറബ് വംശജനായ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ സായിദ് ഇസ്രയേലിനുള്ള യുഎസ് സഹായത്തെ വിമർശിച്ചതു ട്രംപ് പരാമർശിച്ചു. "ആ വിഷയം ഇനി അവർക്കു കിട്ടില്ല."

എന്നാൽ ഇസ്രയേലിനു ഇനിയും യുഎസ് ആയുധങ്ങൾ വാങ്ങാമെന്നു ട്രംപ് പറഞ്ഞു.

2016ൽ ഒപ്പുവച്ച കരാർ അനുസരിച്ചു യുഎസ് വർഷം തോറും ഇസ്രയേലിനു $3.8 ബില്യൺ നൽകുന്നുണ്ട്. 2028 സാമ്പത്തിക വർഷം വരെ നീളുന്ന കരാറാണത്.

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അർഥം ഇറാൻ യുദ്ധം അവസാനിക്കുന്നു എന്നാണെന്ന വ്യാഖ്യാനം ഉണ്ടായതോടെ എണ്ണ വില ഇടിഞ്ഞു. 

Trump says US will stop aid to Israel 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക