Image

ഇന്ത്യ-ശ്രീലങ്ക എൻ‌സി‌സി സൈക്ലിംഗ് പര്യവേക്ഷണം: സംയുക്ത പരിശീലനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി

Published on 03 November, 2026
ഇന്ത്യ-ശ്രീലങ്ക എൻ‌സി‌സി സൈക്ലിംഗ് പര്യവേക്ഷണം:  സംയുക്ത പരിശീലനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി


കൊല്ലം:  ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും 15 ന്ആരംഭിക്കുന്ന ഇന്ത്യ - ശ്രീലങ്ക എൻ‌സി‌സി സൈക്ലിംഗ് പര്യടനത്തിൻ്റെ  മുന്നോടിയായുള്ള സംയുക്ത പരിശീലന പരിപാടി കരുനാഗ പ്പള്ളിയിലെ വള്ളിക്കാവിൽ തുടക്കമായി.


13 ദിവസത്തെ തീവ്ര സംയുക്ത പരിശീലന പരിപാടി  നവംബർ 13-ന് സമാപിക്കും.  അന്താരാഷ്ട്ര യുവജന സഹകരണവും രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സൈനിക നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുന്നതിലെ  സുപ്രധാന ചുവടുവയ്പ്പാണ് സംയുക്ത സൈക്ലിംഗ് പര്യവേക്ഷണം.


ഇന്ത്യയിലും ശ്രീലങ്കയിലും നിന്നുള്ള മികച്ച യുവ പ്രതിഭകളായ എൻ‌.സി‌.സി കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.  എൻ‌.സി‌.സി കേഡറ്റ് സൈക്ലിസ്റ്റുകളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഉൾപ്പെടെ ശ്രീലങ്കയിൽ നിന്ന്  11 അംഗ പ്രതിനിധി സംഘം നവംബർ 1 ന് വള്ളിക്കാവിൽ എത്തി. ഇന്ത്യൻ സംഘത്തിൽ 14 എൻ‌.സി‌.സി കേഡറ്റ്കളും 10 സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടുന്നു. കൊല്ലത്തെ എൻ‌.സി‌.സി ഗ്രൂപ്പ് ആസ്ഥാനവുമായി ചേർന്ന് കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സംയുക്ത പരിശീലന പരിപാടി . 
പരിശീലനം പൂർത്തി യാക്കുന്ന സംഘം നവംബർ 13 ന് ശ്രീലങ്കയിലേക്ക് പുറപ്പെടും.


കൊളംബോയിൽ നിന്ന് ന്യൂഡൽഹി വരെ ഏകദേശം 3,500 കിലോമീറ്റർ ദൂരമാണ് സൈക്കിൾ പര്യവേക്ഷണം. 2027 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന എൻ‌.സി‌.സി റാലിയിൽ  സൈക്ലിംഗ് പര്യവേക്ഷണ സംഘത്തെ പ്രധാനമന്ത്രി ഔദ്യോഗികമായി വരവേല്‌ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക