
കൊച്ചി: ചേരാനല്ലൂര്‍ അപകടത്തില്‍ പതിനേഴുകാരന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതില്‍ 18 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. എറണാകുളം സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ കോടി വിമര്‍ശനം ഉന്നയിക്കുകയും സൈബര്‍ പൊലിസ് അന്വേഷിക്കണമെന്നും ഉത്തരവിട്ടിരുന്നു.
സൈബര്‍ പൊലിസ് തിങ്കളാഴ്ച അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ വ്യാഴാഴ്ച കോടതി വിധി പറയും. അതേസമയം, കുട്ടിയുടെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.
അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് റിപ്പോര്‍ട്ട് നല്‍കി. ജഡ്ജി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചു.