Image

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിന് 30 ലക്ഷം അനുവദിക്കും: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Published on 02 November, 2026
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിന് 30 ലക്ഷം അനുവദിക്കും:  കേന്ദ്ര സഹമന്ത്രി  സുരേഷ് ഗോപി


കോഴിക്കോട് : കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ തൃശൂരിൽ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് എം പി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്ന്  കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 36-ാമത് സംസ്ഥാന കൺവെൻഷനും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
70 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് , ഇക്കാര്യം കൂടി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയുളള ടൂറിസം പദ്ധതികൾ പൂർത്തിയായി വരികയാണ് , പ്രധാനമന്ത്രി അവയെല്ലാം ഉദ്ഘാടനം നിർവഹിക്കും. 

വടകര സർഗാലയ പദ്ധതിയുടെ പൂർത്തീകരണം അടുത്ത മാർച്ചിൽ നടക്കും. മലമ്പുഴ, കൊല്ലം, ആലപ്പുഴ ശിവഗിരി, അരുവിപ്പുറം എന്നിവിടങ്ങളിൽ അനുവദിച്ച പദ്ധതികളുടെ പൂർത്തീകരണം വരും വർഷങ്ങളിൽ നടക്കും.
ത്യശൂർക്കാർ ഒരാളെ തെരത്തെടുത്തെങ്കിൽ അത് വെറുതെ ആയി പോകില്ലന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ചൈതന്യ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട്  അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ  പി വി ചന്ദ്രൻ  പുരസ്‌കാര വിതരണം നിർവ്വഹിച്ചു.
അക്കാദമി സംസ്ഥാന രക്ഷാധികാരികളായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരും ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരും  മുഖ്യാതിഥികളായി.

അക്കാദമി ഏർപ്പെടുത്തിയ അപ്പുത്രയം സ്മാരക   കലാചാര്യ പുരസ്കാരം പെരുവനം ഗോപാല കൃഷ്ണൻ , 
പഴുവിൽ മാധവ മാരാർ സ്മാരക ക്ഷേത്ര കലാ വാദ്യ ശ്രീപതി പുരസ്കാരം മട്ടന്നൂർ ശിവരാമൻ ഉൾപ്പെടെ 26 ഓളം കലാകാരന്മാർ വിവിധ വിഭാഗങ്ങളിൽ പുരസ്കാരം ഏറ്റുവാങ്ങി. 

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണ‌ൻ മാരാർ, 
ട്രഷറർ കീഴൂട്ട് നന്ദനൻ. അക്കാദമി ജില്ലാ സെക്രട്ടറി  പ്രതീഷ് മാരാർ പോലൂർ ,
ജില്ലാ പ്രസിഡണ്ട്  വിനോദ് മാരാർ കാഞ്ഞിലശ്ശേരി, ശ്രീകണ്ഠേശ്വര ക്ഷേത്രം യോഗം സെക്രട്ടറി  എടക്കോത്ത് സുരേഷ്ബാബു , കൺവീനർ കൃഷോബ് പൈങ്ങോട്ടുപുറം എന്നിവർ  സംസാരിച്ചു.

രാവിലെ പോലൂർ അനീഷ് മാരാർ സംഘവും 'ദശമേള സമന്വയ  " ത്തോടെ  പരിപാടിക്ക് തുടക്കം കുറിച്ചു. വിനായക പുഞ്ചവയൽ  വയനാട് സംഘത്തിൻ്റെ തിരുവാതിരയും അരങ്ങേറി .

ഉച്ചക്ക് ശേഷം പ്രതിനിധി സമ്മേളനം  പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു.
ചേന്നമംഗലം രഘു മാരാർ , മടിക്കൈ ഉണ്ണി കൃഷ്ണൻ മാരാർ , രാമപുരം രാജു , പുൽപ്പള്ളി വാസുവാര്യർ എന്നിവർ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക