
കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ മോഷണം പോയി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജെഎഫ്‌സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവര്‍ന്നത്. തുടര്‍ന്ന് ജൂണിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഡോ വാച്ച് ഉള്‍പ്പെടെയാണ് മോഷണം പോയിരിക്കുന്നത്.
ഇതിനു മുമ്പും എറണാകുളം ജില്ലാ കോടതിയില്‍നിന്നും തൊണ്ടിമുതല്‍ മോഷണം പോയിരുന്നു.