Image

പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങി, രേഖകള്‍ പിടിച്ചെടുത്തു

Published on 02 November, 2026
 പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങി, രേഖകള്‍ പിടിച്ചെടുത്തു

 

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'കാര്‍ട്ടണ്‍ ഇന്ത്യ' എന്ന കമ്പനിക്ക് ടെന്‍ഡറില്ലാതെ നിര്‍മാണകരാര്‍ നല്‍കിയെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പി.പി.ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങി.

അന്വേഷണത്തിന്റെ ആദ്യപടിയെന്നോണം വിജിലന്‍സ് സംഘം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലെത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകളാണ് വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കഴിഞ്ഞദിവസം ഓഫിസിലെത്തി രേഖകള്‍ പിടിച്ചെടുത്തത്. ഫയലുകള്‍ പരിശോധിക്കുകയാണെന്നും അതിനുശേഷം തുടരന്വേഷണം നടത്തുമെന്നും വിജിലന്‍സ് സംഘം ദീപിക ഡോട്ട്‌കോമിനോട് പറഞ്ഞു.

ടെന്‍ഡര്‍ നല്‍കാതെ കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാര്‍ നല്‍കുകയും 12 കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്നുമാണ് ഷമ്മാസിന്റെ പരാതിയില്‍ പറയുന്നത്. ദിവ്യയും ഭര്‍ത്താവും ബിനാമി പേരുകളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നകാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതേസമയം, വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണവുമായി പൂര്‍ണമായീ സഹകരിക്കുമെന്നും പി.പി. ദിവ്യ നേരത്തെതന്നെ പറഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക