
കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാടന്‍നട സ്വദേശി അഫ്സലിന്റെ ഭാര്യ സായ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ സായയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. എന്നാല്‍, മരണകാരണം കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസം. വിവാഹംകഴിഞ്ഞിട്ട് നാലുവര്‍ഷമായി. അസ്വാഭാവിക മരണത്തിന് ഇരവിപുരം പോലീസ് കേസെടുത്തു.