Image

രാവിലെ കാറിന് മുന്നില്‍ ചാടി, ആശുപത്രിയില്‍നിന്നിറങ്ങിയശേഷം ആംബുലന്‍സിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

Published on 02 November, 2026
 രാവിലെ കാറിന് മുന്നില്‍ ചാടി, ആശുപത്രിയില്‍നിന്നിറങ്ങിയശേഷം ആംബുലന്‍സിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍: താഴെ ചേളാരിയില്‍ ആംബുലന്‍സിനു മുന്നിലേക്ക് ചാടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ കേശവ് പ്രധാനി (21) ആണ് മരിച്ചത്.  സര്‍വീസ് റോഡില്‍ താഴെ ചേളാരിയില്‍ അടിപ്പാതയ്ക്കു സമീപമാണ് യുവാവ് വേഗത്തില്‍ വരികയായിരുന്ന ആംബുലന്‍സിനു മുന്നിലേക്ക് പെട്ടെന്ന് ഇറങ്ങിനില്‍ക്കുകയും അപകടമുണ്ടാവുകയും ചെയ്തത്.

ഞായറാഴ്ച രാവിലെ കാറിനു മുന്നിലേക്കും യുവാവ് ചാടിയിരുന്നു. പരിക്കേറ്റതിനെത്തുടര്‍ന്ന് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം വിട്ടതായിരുന്നു. തിരൂരങ്ങാടി പോലീസ് പരിശോധന നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക