Image

തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു; ഒഴുക്കില്‍പെട്ട് കാണാതായ ഡ്രൈവര്‍ക്കായി തിരച്ചില്‍

Published on 02 November, 2026
 തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു; ഒഴുക്കില്‍പെട്ട് കാണാതായ ഡ്രൈവര്‍ക്കായി തിരച്ചില്‍

 

തിരുവനന്തപുരം : തിരുവനന്തപുരം വെമ്പായത്ത് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു. ഒഴുക്കില്‍പ്പെട്ട് കാണാതായ ഡ്രൈവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞു കിടന്ന തോടിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്.

ഓട്ടോ ഡ്രൈവര്‍ കുറ്റിയാണി സ്വദേശി വിദ്യാധരനെ(67) ആണ് കാണാതായത്. വിദ്യാധരനോടൊപ്പം യാത്ര ചെയ്ത ഭാര്യയും മുന്‍ പഞ്ചായത്ത് അംഗവുമായ ലതകുമാരി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വേറ്റിനാട് കുറ്റിയാണി റോഡില്‍ ചിറക്കോണം തോടിന്റെ കൈവഴിയില്‍ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

കനത്ത മഴയെത്തുടര്‍ന്ന് തോട് നിറഞ്ഞുകവിഞ്ഞു റോഡ് വെള്ളത്തിനടിയിലായിരുന്നു. ഇതു കാരണം റോഡും തോടും തിരിച്ചറിയാന്‍ കഴിയാതെയാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷ തോട്ടിലേക്കു ചരിഞ്ഞപ്പോള്‍ പിന്‍ സീറ്റില്‍ ഇരുന്ന ലതകുമാരി റോഡിലേക്കും ഓട്ടോറിക്ഷയ്ക്കൊപ്പം വിദ്യാധരന്‍ തോട്ടിലേക്കും മറിഞ്ഞു. ഒരാള്‍ പൊക്കത്തില്‍ വെള്ളം പൊങ്ങിയതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. നെടുമങ്ങാട് വെഞ്ഞാറമൂട് എന്നീ യൂണിറ്റുകളില്‍ നിന്ന് അഗ്‌നി രക്ഷാസേന എത്തി രാത്രി വൈകിയും തിരച്ചില്‍ നടത്തി വരുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്നും തിരച്ചില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ഓളം പിന്നിട്ടു ഇതുവരെയും അപകടത്തില്‍പ്പെട്ട ആളെ കണ്ടെത്താനായിട്ടില്ല

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക