Image

ഇറാന്റെ സമ്പുഷ്ട യുറേനിയം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റിയേക്കും, ഹോർമുസ് തുറക്കും; യുഎസ് ഉപരോധം നീക്കാനും നിർദേശം (പിപിഎം)

Published on 31 October, 2026
ഇറാന്റെ സമ്പുഷ്ട യുറേനിയം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റിയേക്കും, ഹോർമുസ് തുറക്കും; യുഎസ് ഉപരോധം നീക്കാനും നിർദേശം (പിപിഎം)

യുഎസ്-ഇറാൻ ഒത്തുതീർപ്പിനു ഖത്തർ വച്ചിട്ടുള്ള ഏറ്റവും പുതിയ നിർദേശങ്ങൾ 'അൽ അറേബ്യ' (ഇംഗ്ലീഷ്) പുറത്തു വിട്ടു. ഇറാന്റെ സമ്പുഷ്ട യുറേനിയം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റുക, ഹോർമുസ് കടലിടുക്ക് ഏഴു ദിവസത്തിനകം തുറക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.   

ധാരണ ഉണ്ടായാൽ അതു നടപ്പാക്കുമെന്ന ഉറപ്പു നൽകാൻ ചൈനയെ ഏൽപിച്ചേക്കാം.

ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കും എന്നുറപ്പു കിട്ടിയാൽ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാണ് എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് യുറേനിയം മറ്റൊരു രാജ്യത്തേക്കു മാറ്റാൻ നിർദേശിച്ചത്. മാറ്റിയില്ലെങ്കിൽ സമ്പുഷ്‌ടീകരണം കുറയ്ക്കാം എന്ന ഉറപ്പെങ്കിലും ഉണ്ടാവും.

യുഎസും ഇറാനുമായി ദോഹയിൽ ചർച്ച നടത്തുക എന്നതാണ് മറ്റൊരു നിർദേശം.

യുഎസ് ഇറാനെതിരായ ഉപരോധത്തിലും  സാമ്പത്തിക സമ്മർദത്തിലും  അയവ് വരുത്തുകയും നാവിക ഉപരോധം നീക്കുകയും ചെയ്യും.  

ഖത്തറിൽ നിന്നുള്ള മധ്യസ്ഥർ വെള്ളിയാഴ്ച്ച ടെഹ്റാനിൽ എത്തി ചർച്ച നടത്തിയിരുന്നു. ശനിയാഴ്ചയും ചർച്ച തുടരുകയാണ്.

US-Iran peace proposals revealed 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക