Image

ഇരുവഴഞ്ഞിപ്പുഴയില്‍ എന്‍ഐടി വിദ്യാര്‍ഥി മുങ്ങിമരിച്ചു

Published on 31 October, 2026
 ഇരുവഴഞ്ഞിപ്പുഴയില്‍ എന്‍ഐടി വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എന്‍ഐടി വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരണപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സോണിഷിനെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക