Image

തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ശംഭു മരിച്ചു

Published on 31 October, 2026
 തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ശംഭു മരിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആണ്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം (Indian One-horned Rhinoceros) ശംഭു മരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. 39 വയസ്സായിരുന്നു. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35-40 വയസ്സ് ആണ്.

തിരുവനന്തപുരം മൃശാലയിലെ ഏക കാണ്ടാമൃഗമായിരുന്നു ശംഭു. 1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കല്‍ പാര്‍ക്ക്, ഗുവാഹത്തിയില്‍ നിന്ന് ശംഭുവിനെ തിരുവനന്തപുരം  ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു 
ശംഭു.

മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ്, പാലോട് നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ  നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ദഹിപ്പിക്കും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക