
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ 50 വമ്പൻ ഡോണർമാർ ചേർന്ന് $2.8 ബില്യൺ ഇറക്കിയെന്നു ഫെഡറൽ ഇലക്ഷൻ കമ്മീഷനെ ഉദ്ധരിച്ചു 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. $446 മില്യൺ സംഭാവന ചെയ്ത ശതകോടീശ്വരൻ ഇലോൺ മസ്ക് ആണ് ഏറ്റവും വലിയ തുക ഇറക്കി ചരിത്രം സൃഷ്ടിച്ചത്.
മസ്ക് തന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഇൻകോർപറേറ്റഡ് വഴി നൽകിയ സംഭാവനകൾ കൂടി കൂട്ടിയാൽ മൊത്തം $483 മില്യൺ എത്തുന്നു.
മസ്കിന്റെ സംഭാവനകളിൽ ഏതാണ്ട് $216 മില്യൺ അദ്ദേഹത്തിന്റെ തന്നെ സൂപ്പർ പി എ സി അമേരിക്കാ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്കാണ് നൽകിയത്. സെനറ്റ് ലീഡർഷിപ് ഫണ്ട്, കോൺഗ്രഷണൽ ലീഡർഷിപ് ഫണ്ട് എന്നിവയ്ക്കും പണം കിട്ടി.
മറ്റു വലിയ സംഭാവനകൾ നൽകിയവരിൽ എലിസബത്ത്-റിച്ചാർഡ് യുഹലീൻ, ജെഫ്-ജെനിൻ യാസ്, ജോർജ് സോറോസ്, ബെൻ ഹോറോവിറ്സ്, മാർക് ആൻഡ്രെസൻ, മൈക്ക് ബ്ലൂംബെർഗ് എന്നിവരുണ്ട്.
ഏറ്റവും പ്രധാന 10 ഡോണർമാരിൽ മിറിയം അദേൽസൺ, കാമറോൺ-ടൈലർ വിങ്ക്വ്ളാവോസ്, പോൾ സിംഗർ, ഓപ്പൺ ഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഭാര്യ അന്നയും എന്നിവരും ഉൾപ്പെടുന്നു.
ഏറ്റവുമധികം നൽകിയ 50 പേരിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് മാത്രം നൽകിയവരുടെ $1.7 ബില്യൺ ഉണ്ട്.
Musk’s $446 million leads $2.8 billion megadonor surge in US midterms