Image

ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ യുഎസിൽ 5.41 മില്യനായി, ഒരു വർഷത്തിൽ 315,000 വർധന (പിപിഎം)

Published on 30 October, 2026
ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ യുഎസിൽ 5.41 മില്യനായി, ഒരു വർഷത്തിൽ 315,000 വർധന (പിപിഎം)

യുഎസിൽ ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ 2025ൽ 5.41 മില്യനായി ഉയർന്നുവെന്നു പുതിയ അമേരിക്കൻ കമ്മ്യൂണിറ്റി സർവേ തെളിയിക്കുന്നു. 2025ൽ 5.09 മില്യൺ ആയിരുന്നു. പ്രതിവർഷ വർധന 315,000 എന്നാണ് ആ കണക്കു ചൂണ്ടിക്കാട്ടുന്നത്.  

യുഎസ് സെൻസസ് ബ്യുറോ കണക്കനുസരിച്ചു 2024ൽ ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ 5.41 മില്യൺ ആയിരുന്നു.

ഏഷ്യൻ ഇന്ത്യക്കാർ യുഎസിലെ ഏറ്റവും വലിയ ഏഷ്യൻ ഗ്രൂപ്പുമാണ്. തായ്‌വാൻകാർ ഒഴികെയുള്ള ചൈനക്കാർ 4.65 കെ മില്യൺ. എന്നാൽ മറ്റു ചൈനീസ് വിഭാഗങ്ങൾ കൂടി ചേർന്നാൽ അവർ 5.97 മില്യനാവും -- ഇന്ത്യക്കാരേക്കാൾ അല്പം കൂടുതൽ.

വിദേശത്തു ജനിച്ചവർ യുഎസ് ജനസംഖ്യയിൽ ഏതാണ്ട് 50.41 മില്യൺ ഉണ്ട്. യുഎസ് ജനസംഖ്യ കണക്കാക്കുന്നത് 341.8 മില്യൺ എന്നാണ്.

ഏറ്റവുമധികം ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ കാലിഫോർണിയയിലാണ്-- 1.02 മില്യൺ. ടെക്സസിൽ 708,000, ന്യൂ ജേഴ്സിയിൽ 471,000, ന്യൂ യോർക്കിൽ 420,000, ഇല്ലിനോയിസിൽ 288,000. ആറാം സ്ഥാനത്തു ഫ്ലോറിഡ: 239,000.

ദേശീയ മീഡിയൻ ഗാർഹിക വരുമാനം 2025ൽ $84,780 ആയെന്നു ബ്യുറോ പറഞ്ഞു. 2024ൽ അത് $81,604 ആയിരുന്നു. 

Indian American population in US crosses 5.4 million

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക