
കമ്പംമെട്ട്: ഇടുക്കിയില്‍ പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസില്‍ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവന്‍ചേരിയില്‍ സന്തോഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.
സന്തോഷും ശ്രീജയും തമ്മില്‍ വിവാഹ മോചനത്തിനുള്ള കേസ് നിലനില്‍ക്കുകയായിരുന്നു. നാളെ ഇതിന്റെ വിധി വരാനിരിക്കെയാണ് സന്തോഷ് ശ്രീജയെ ആക്രമിച്ചത്. കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജ, ഭര്‍ത്താവുമായി പിണങ്ങി തൂക്കുപാലത്താണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസില്‍ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യില്‍ കരുതിയിരുന്ന തൂക്കുചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.