Image

ടെക്സസിലെ ബര്‍ലെസണില്‍ കൊലപാതകവും ആത്മഹത്യയും: രണ്ട് പേര്‍ മരിച്ചു

പി പി ചെറിയാന്‍ Published on 30 October, 2026
ടെക്സസിലെ ബര്‍ലെസണില്‍  കൊലപാതകവും ആത്മഹത്യയും: രണ്ട് പേര്‍ മരിച്ചു

ബര്‍ലെസണ്‍(ടെക്‌സസ്: ടെക്സസിലെ ബര്‍ലെസണില്‍ പോലീസ് പിന്തുടരുന്നതിനിടയില്‍ സംശയാസ്പദമായ കൊലപാതകവും ആത്മഹത്യയും നടന്നു. സംഭവത്തില്‍ വേര്‍പിരിഞ്ഞ ദമ്പതികളായ സ്ത്രീയും പുരുഷനും വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 7:45-ഓടെ, ആയുധധാരിയായ ഒരാള്‍ ഒരു സ്ത്രീയെ ബലമായി കാറില്‍ കയറ്റുന്നതായി പോലീസിന് വിവരം ലഭിച്ചു.

നിര്‍ത്താതെ പോയ കാറിനെ പോലീസ് പിന്തുടര്‍ന്നു. പാര്‍ക്കര്‍ കൗണ്ടിയിലെ ക്രെസോണിലുള്ള ബോര്‍ലാന്‍ഡ് ഫീല്‍ഡ് എയര്‍പോര്‍ട്ടിന് സമീപം വാഹനം എത്തിയപ്പോള്‍ പിന്തുടരല്‍ അവസാനിച്ചു.

കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു. പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബന്ധുക്കളെ വിവരം അറിയിച്ച ശേഷം ഇരുവരുടെയും പേരുകള്‍ പുറത്തുവിടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബര്‍ലെസണ്‍ പോലീസ് അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക