
പത്തനംതിട്ട: നാട്ടുകാില്‍ ഭീതി വിതച്ച് അജ്ഞാതനായ സാമൂഹ്യവിരുദ്ധന്‍. അടൂര്‍ ഏഴങ്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെട്ട വാഴവിളപ്പടി, പട്ടാഴിമുക്ക് എന്നീ പ്രദേശങ്ങളിലാണ് സംഭവം. രാത്രികാലങ്ങളില്‍ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മുന്‍പിലാണ് അജ്ഞാതന്‍ നഗ്നനായി എത്തുന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇയാള്‍ നഗ്നനായി പ്രദേശത്ത് എത്തുന്നുവെന്ന് വ്യക്തമായത്.
കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം ഈ പ്രദേശത്ത് നടന്നിരുന്നുവെങ്കിലും അന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകള്‍ക്ക് മുന്നിലാണ് സാമൂഹ്യവിരുദ്ധന്‍ നഗ്‌നനായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ പരാതി നല്‍കി.
വീടുകളിലോ കടകളിലോ മോഷണശ്രമം നടന്നിട്ടില്ല. മറ്റ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തെ കടകള്‍ക്ക് മുന്നിലെത്തുന്ന അജ്ഞാതന്‍ പിന്നീട് കൂടുതല്‍ വീടുകളുള്ള സ്ഥലങ്ങളിലേക്ക് നടന്നുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. എങ്കിലും രാത്രികാലങ്ങളില്‍ ഇയാള്‍ തുടര്‍ച്ചയായി വരുന്നത് പ്രദേശവാസികളുടെ സമാധാനം കെടുത്തുകയും വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്ന് രാത്രികാലങ്ങളില്‍ ശക്തമായ പെട്രോളിങ് നടത്തിയാല്‍ മാത്രമേ അജ്ഞാതനെ പെട്ടെന്ന് പിടികൂടാന്‍ സാധിക്കുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.