
കൊല്ലം: ഓടാനവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കട്ടയില്‍ രാജി ഭവനില്‍ ആര്‍.എ. മാളവിക (15) ആണ് മരിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്.കെ.വി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വിരമിച്ച ജവാന്‍ രാജേഷിന്റേയും അഞ്ജുവിന്റേയും മകളാണ് മാളവിക.
വൈകീട്ട് അമ്മയോടൊപ്പം വീട്ടിലെത്തിയ കുട്ടി രണ്ടാം നിലയിലുള്ള മുറിയില്‍ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മാളവികയെ കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ മുകള്‍നിലയിലെത്തി ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വാതില്‍ തകര്‍ത്ത് ഉടന്‍ കുട്ടിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ദൂരൂഹത ഒന്നുമില്ലെന്നാണ് ഇല്ലെന്നാണ്പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. സംസ്‌കാരം ശനിയാഴ്ച നടക്കും.