Image

ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജി വിളിച്ചിട്ടില്ല, സ്വാധീനിക്കാൻ ആരും നോക്കിയിട്ടില്ലെന്ന് കൊച്ചി മുൻ കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

Published on 30 October, 2026
ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജി വിളിച്ചിട്ടില്ല, സ്വാധീനിക്കാൻ ആരും നോക്കിയിട്ടില്ലെന്ന് കൊച്ചി മുൻ കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

കൊച്ചി: ചേരാനെല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവായ ജഡ്ജി തന്നെ ഫോണിൽ വിളിക്കുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട കാളിരാജ് മഹേഷ് കുമാർ. ഇനി ഇത്തരമൊരു വിശദീകരണത്തിന് വേദി കിട്ടിയെന്നു വരില്ല എന്നതിനാലാണ് കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേസ് പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയതെന്നും ആ രീതിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

​കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുമായോ പുറത്തുനിന്നുള്ള മറ്റാരുമായോ യാതൊരു തരത്തിലുള്ള ഇടപാടുകളും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ അഭ്യർത്ഥനകൾ സ്വീകരിക്കുന്ന ആളല്ല താനെന്നും ഏതു കാര്യങ്ങൾക്കാണ് തന്നെ സമീപിക്കാൻ സാധിക്കുകയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥലംമാറ്റം സർവീസിന്റെ ഭാഗം മാത്രമാണെന്നും അതിൽ യാതൊരുവിധ വിഷമവുമില്ലെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ സേവനം മികച്ച അനുഭവമായിരുന്നുവെന്നും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ചേരാനെല്ലൂർ വാഹനാപകടക്കേസിന്റെ അന്വേഷണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തെ തുടർന്നാണ് കാളിരാജ് മഹേഷ് കുമാറിനെ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ജെ. നിശാന്തിനിയെ സർക്കാർ നിയമിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക