
ഒക്ലഹോമ: ഒക്ലഹോമയില്‍ പുതിയ നിയമങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനും മദ്യപിച്ചു വാഹനമോടിച്ച് വീണ്ടും പിടിയിലാകുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതിനുമാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്.
കുറ്റകൃത്യങ്ങളുടെ പരിധി, ഇലക്ട്രോണിക് നിരീക്ഷണം, വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയാനുള്ള നടപടികള്‍ എന്നിവയില്‍ ഈ പുതിയ മാറ്റങ്ങള്‍ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുമെന്ന് ഹാലി ഹെട്രിക് വ്യക്തമാക്കുന്നുണ്ട്.
പുതിയ നിയമങ്ങളിലൂടെ ഇരകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷയും നിയമസഹായവുമാണ് ഉറപ്പാക്കുന്നത്. കൂടാതെ, കുറ്റവാളികളെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി കര്‍ശനമായി നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ഊര്‍ജിതമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് (DUI) ആവര്‍ത്തിച്ച് പിടിയിലാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷാനടപടികളും പിഴയും വര്‍ദ്ധിപ്പിച്ചതും പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.