
കാസര്‍കോട്: ട്രെയിനിലെ ഹവാല പണം പൊട്ടിക്കലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൗദി റിയാലുമായി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഉമ്മര്‍ ബാവ നിരവധി ഹവാല ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. ആറുമാസത്തിനിടെ ഒട്ടേറെ തവണ ഇയാള്‍ പണവുമായി കാസര്‍കോടേക്ക് എത്തിയെന്നും റെയില്‍വേ പോലീസ് കണ്ടെത്തി. ഈ മാസം മാത്രം അഞ്ച് തവണയാണ് ഇത്തരത്തില്‍ പണം കൊണ്ടുവന്നത്. കാസര്‍കോട് ചൗക്കി സ്വദേശിയായ ഒരാള്‍ക്കാണ് ഇയാള്‍ പണം കൈമാറിയതെന്നും വിവരമുണ്ട്.
അതേസമയം ഉമ്മര്‍ ബാവയുടെ കൈവശമുണ്ടായിരുന്ന ഹവാല പണം പൊട്ടിച്ചത് മലപ്പുറം സ്വദേശികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഉമ്മര്‍ ബാവ പണവുമായി കാസര്‍കോടേക്ക് യാത്ര തുടങ്ങിയത് മലപ്പുറത്തുനിന്നാണ്. അവിടെ നിന്ന് തന്നെയാകും വിവരം പൊട്ടിക്കല്‍ സംഘത്തിന് ചോര്‍ന്നുകിട്ടയതെന്നും പോലീസ് സംശിയിക്കുന്നു.
ഒക്ടോബര്‍ 20-നായിരുന്നുട്രെയിനില്‍ വെച്ച് ഹവാല പൊട്ടിക്കല്‍ നടന്നത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ ഉമ്മര്‍ ബാവയുടെ 25,000 സൗദി റിയാലാണ് സംഘം തട്ടിയെടുത്തത്. ഏകദേശം പത്ത് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഇത്. വേരാവല്‍ എക്സ്പ്രസില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു സംഭവം. ഡാന്‍സാഫ് സംഘം എന്ന വ്യാജേനെ എത്തിയ നാലംഗ സംഘം
ഉമ്മര്‍ ബാവയെ ട്രെയിനില്‍ നിന്ന് ഇറക്കിയാണ് പണം കവര്‍ന്നത്.