
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ കാറോടിച്ച 17കാരന്റെ പിതാവായ അഡിഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയില്‍ അതൃപ്തി വ്യക്തമാക്കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്.
തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം അറിയിച്ചു. തങ്ങളെ കേട്ടില്ലെന്നും കുടുംബം ആരോപിച്ചു. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു. അതേസമയം ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
താന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹര്‍ജിക്കാരന്‍ ജുഡിഷ്യല്‍ ഓഫീസറല്ലേ എന്ന് ചോദിച്ച കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ചോദിച്ചു.
പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.