Image

വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു

Published on 29 October, 2026
 വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു

 

കല്‍പ്പറ്റ: വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലായിരുന്നെന്ന് ആരോപണം. തുടര്‍ന്ന് വിനോദയാത്രയ്ക്കുശേഷം സ്‌കൂളിലെത്തിയ പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് തടഞ്ഞു.

മദ്യപിച്ചോയെന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനായശേഷമേ പ്രിന്‍സിപ്പലിനെസ്‌കൂളില്‍ പ്രവേശിപ്പിക്കാനാകൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധക്കാര്‍ അധ്യാപകനെ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് സ്ഥിതി ശാന്തമാക്കാന്‍ പോലീസ് ഇടപെട്ടു. പിന്നാലെ ഷിബിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിനോദയാത്രയ്ക്ക് പോയ ബസില്‍നിന്നുള്ള ബുധനാഴ്ച രാത്രിയിലെ വീഡിയോയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഇത് കുട്ടികള്‍ പകര്‍ത്തിയതാണെന്നാണ് വിവരം. താന്‍ മദ്യപിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. പിടിഎ പ്രസിഡന്റ് എസ്. ഹാജിസിനെ മദ്യം മണക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക