Image

ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചെന്ന ആരോപണം; കായികാധ്യാപകന് സസ്‌പെന്‍ഷന്‍

Published on 29 October, 2026
 ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചെന്ന ആരോപണം; കായികാധ്യാപകന് സസ്‌പെന്‍ഷന്‍

 

തിരുവനന്തപുരം: കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിന് പിന്നാലെ അറസ്റ്റിലായ കായികാധ്യാപകന്‍ ജിജോ ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച ജിജോ ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വാര്‍ത്താക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

അതേസമയം കടുത്ത രാഷ്ട്രീയ വിരോധം കാരണം ചിലര്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആരോപിച്ചിരുന്നു. ഇന്നലെ മേളയ്ക്കിടയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് നാടകം നടത്തിയെന്നും മന്ത്രി പറഞ്ഞു.

ആരോപണത്തിന് പിന്നാലെ ഭക്ഷണം പരിശോധിച്ചപ്പോള്‍ പുഴുവിനെ കണ്ടില്ല. ഇന്ന് ഒരു അധ്യാപകന്‍ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടതായും മന്ത്രി ആരോപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക