
കൊല്ലം: ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി കന്നുകാലികളെ വെടിവച്ചുകൊന്ന് ഇറച്ചി കടത്തിയ സംഘത്തിലെ പ്രതി പൊലിസ് പിടിയിലായി. ആയിരനല്ലൂര്‍ സ്വദേശി സജു സാബുവാണ് (27)പിടിയിലായത്.
ഏരൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗോപകുമാര്‍, അസിസ്റ്റന്റ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍ മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.