Image

ചേരാനല്ലൂര്‍ വാഹനാപകടം; പരസ്പരം രക്ഷപ്പെടുത്താന്‍ മൊഴി നല്‍കി ജഡ്ജിയും മകനും

Published on 29 October, 2026
 ചേരാനല്ലൂര്‍ വാഹനാപകടം; പരസ്പരം രക്ഷപ്പെടുത്താന്‍ മൊഴി നല്‍കി ജഡ്ജിയും മകനും

 

കൊച്ചി: ചേരാനല്ലൂരില്‍ തട്ടുകട ജീവനക്കാരന്‍ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നല്‍കി ജഡ്ജിയും മകനും. മകന് ഡ്രൈവിംഗ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നല്‍കിയത്.

യൂട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും കാര്‍ കൊണ്ടുപോയത് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ലെന്നാണ് 17കാരന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും നല്‍കിയ മൊഴികള്‍ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം കേസില്‍ ജഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. രണ്ട് തവണ മാത്രമേ കാറുമായി പോയിട്ടുള്ളൂ എന്ന് 17കാരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കേസില്‍ ജഡ്ജിക്ക് രക്ഷപ്പെടാനുള്ള മൊഴി തന്നെയാണ് സെക്യുരിറ്റി ജീവനക്കാരനും നല്‍കിയത്. കാര്‍ ഓടിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക