
തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബ തര്‍ക്കത്തെതുടര്‍ന്ന് പാച്ചല്ലൂര്‍ സ്വദേശി വിജയന്‍ ആണ് ഭാര്യ സീമയെ ആക്രമിച്ചത്.
സ്‌കൂട്ടറില്‍ പോകുകയായിരുന്ന സീമയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിജയന്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 12 വര്‍ഷമായി ഇരുവരും തമ്മില്‍ പിരിഞ്ഞു കഴിയുകയാണെന്നാണ് കുടുംബം പറയുന്നത്.