Image

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍

Published on 29 October, 2026
 കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍

 

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകന്‍ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അധ്യാപകന്‍ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അധ്യാപകന്റെ ആരോപണത്തെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം വെച്ചാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉന്നയിച്ച അധ്യാപകന്റേത് നാടകം ആണെന്നുമായിരുന്നു എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചത്. ആരോപണത്തിന് പിന്നാലെ ഭക്ഷണം പരിശോധിച്ചപ്പോള്‍ പുഴുവിനെ കണ്ടില്ല. ഇന്ന് ഒരു അധ്യാപകന്‍ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടു. നാലു മണിക്കൂര്‍ തിളച്ച സാമ്പാറില്‍ ആണോ ജീവനുള്ള പുഴു എന്നും മന്ത്രി ചോദിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക