
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താനാണ് യഥാർഥത്തിൽ ജയിച്ചതെന്നു തോറ്റ ശേഷം യുഎസിലേക്കു പലായനം ചെയ്ത വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോൾസനാരോ ബുധനാഴ്ച്ച അവകാശപ്പെട്ടു. "ഞാനാണ് ബ്രസീലിന്റെ നിയമാനുസൃത പ്രസിഡന്റ്," മയാമിക്കു സമീപം വിമാനം ഇറങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ നേതാവ് ലുലാ ഡി സിൽവ (81) നാലാം തവണയും പ്രസിഡന്റായ തിരഞ്ഞെടുപ്പിനു ശേഷം ക്രിമിനൽ കേസ് നേരിട്ട ബോൾസനാരോയ്ക്കു പ്രസിഡന്റ് ട്രംപ് വിസ നൽകുകയായിരുന്നു. കുടുംബസമേതമാണ് വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജൈർ ബോൾസനാരോയുടെ പുത്രൻ പലായനം ചെയ്തത്.
ബ്രസീലിൽ 'വിജയം തട്ടിയെടുത്തവർ' ക്രിമിനൽ സംഘമാണെന്നു ബോൾസനാരോ (45) ആരോപിച്ചു. "അവർക്കെതിരെ ഇവിടെ നിന്നു ഞാൻ പോരാട്ടം നയിക്കും."
ബ്രസീൽ തിരഞ്ഞെടുപ്പ് ഫലം വിചിത്രമാണെന്നു ബോൾസനാരോ കുടുംബത്തിന്റെ ഉറ്റ മിത്രം കൂടിയായ ട്രംപ് പറഞ്ഞു. എന്നാൽ താൻ അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല.
ബ്രസീലിൽ അഴിമതി കുറ്റമാണ് ഫ്ലാവിയോയ്ക്കെതിരെ പ്രധാനമായും ചുമത്തിയിട്ടുള്ളത്. പാസ്പോർട്ട് അടിയറ വയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
അർജന്റീന, ഇക്വഡോർ വഴിയാണ് അദ്ദേഹം യുഎസിൽ എത്തിയതെന്നു വ്യക്തമായിട്ടുണ്ട്.
ബോൾസനാരോയുടെ പലായനം നാണക്കേടായെന്നു ലുലാ പറഞ്ഞു. "ഒളിച്ചു കടക്കുന്നവർക്കു എന്തെങ്കിലും ഒളിക്കാനുണ്ടാവും."
Flavio Bolsonaro claims he's Brazil's 'elected president'