Image

നെന്‍മാറ ഇരട്ടക്കൊലപാതകം ; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി

Published on 28 October, 2026
നെന്‍മാറ ഇരട്ടക്കൊലപാതകം ; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നെന്‍മാറയില്‍ ചെന്താമരയെന്നകുറ്റവാളി നടത്തിയ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ഇളയ മകള്‍ അഖിലയ്ക്ക് പഠനത്തിനായി സഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 

നെന്മാറയില്‍ 2025 ജനുവരിയിലാണ് പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഭാര്യയുടെ സുഹൃത്തായ സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക