
കൊച്ചി:- വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ “അഴിമതി റിപ്പോർട്ട് ചെയ്യുന്നതിലും അതിനെതിരെ നിലകൊള്ളുന്നതിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
മുവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ പോൾ എടത്തൊട്ടി ഉത്ഘാടനം ചെയ്തു. മുവാറ്റുപുഴ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ദിവ്യ പി എസ് ക്ലാസ് നയിച്ചു.
എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡെപ്യുട്ടി സുപ്രണ്ട് ഓഫ് പോലീസ് ലത്തീഫ് എം. ബി സ്വാഗതവും, ഇൻസ്പെക്ടർ മധു ആർ നന്ദിയും പറഞ്ഞ പ്രസ്തുത പരിപാടിയിൽ വിവിധ റസിഡൻറ് അസ്സോസിയേഷൻ, വ്യാപാരി വ്യവസായി അസ്സോസിയേഷൻ എന്നിവയുടെ അംഗങ്ങൾ, പൊതുജനങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.