
ലോസ് ഏഞ്ജലസ് മേയർ സ്ഥാനത്തേക്കു നിലവിലുള്ള മേയർ കാരൻ ബാസിനെതിരെ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നിത്യാ രാമന് പുതിയ ചില വെല്ലുവിളികൾ. ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതു പക്ഷ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്ന അവർക്കു ഇപ്പോൾ ആ വിഭാഗത്തിൽ നിന്ന് എതിർപ്പും ഉണ്ടായിട്ടുണ്ട്.
മറ്റൊന്ന്, 2022ൽ ബാസിനോടു തോറ്റ ശതകോടീശ്വരൻ റിക്ക് കറുസോ ഇപ്പോൾ പഴയ എതിരാളിയെ പിന്തുണയ്ക്കുന്നു എന്നതാണ്. രാമന് കഴിവില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അതിനു മറുപടിയായി രാമൻ തന്നെ ലോസ് ഏഞ്ജലസ് കൗണ്ടി സൂപ്പർവൈസർ ലിൻഡ്‌സെ ഹോർവാത് പിന്തുണയ്ക്കുന്ന ഓഡിയോ വീണ്ടും പുറത്തു വിട്ടു.
രാമനെ അനുകരിക്കുന്ന ഒരു എ ഐ ഓഡിയോ ആണ് മറ്റൊരു വിഷയം. അതിനെതിരെ അവർ വോട്ടിംഗിനു മേൽനോട്ടം വഹിക്കുന്ന കമ്മീഷനു പരാതി നൽകി.
പോളിംഗിൽ രാമൻ മുന്നിൽ തന്നെയാണ്. ഒരു സർവേയിലും ഇതു വരെ ബാസ് പിടിച്ചു കയറിയിട്ടില്ല.
Nithya Raman faces DSA rift, Caruso snub